രാജ്യത്തെ പ്രവാസികളുടെ ആശ്രിതരുടെ റസിഡന്റ് ഐഡി അവർ സൗദി അറേബ്യയ്ക്ക് പുറത്തുള്ള അവസരങ്ങളിലും പുതുക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കി. 2025 ജനുവരി 8-നാണ് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
"الجوازات" إمكانية تجديد هوية مقيم وتمديد تأشيرة
— الجوازات السعودية (@AljawazatKSA) January 8, 2025
الخروج والعودة للمقيمين خارج المملكة.https://t.co/XjbgHAZ1ku pic.twitter.com/0pZ2JYgzkY
ഈ അറിയിപ്പ് പ്രകാരം പ്രവാസികളുടെ വിദേശത്തുള്ള ആശ്രിതരുടെയും, ഗാർഹിക ജീവനക്കാരുടെയും റസിഡന്റ് ഐഡി ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ പുതുക്കാവുന്നതാണ്. ഇതിനായി നിശ്ചിത ഫീസ് അടച്ച് കൊണ്ട് അബ്‌ഷെർ, മുഖീം പോർട്ടലുകൾ ഉപയോഗപ്പെടുത്താവുന്നതാണ്.
സൗദി അറേബ്യയ്ക്ക് പുറത്തുള്ള പ്രവാസികൾക്ക് അവരുടെ എക്സിറ്റ്, റിട്ടേൺ വിസകളുടെ (സിംഗിൾ/ മൾട്ടിപ്പിൾ) കാലാവധി നീട്ടുന്നതിനും ഈ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്.