സൗദി അറേബ്യ: റിയാദ് മെട്രോയുടെ ഓറഞ്ച് ലൈൻ പ്രവർത്തനമാരംഭിച്ചു

featured GCC News

റിയാദ് മെട്രോയുടെ പ്രവർത്തനങ്ങളുടെ മൂന്നാം ഘട്ടം 2025 ജനുവരി 5-ന് ആരംഭിച്ചു. സൗദി പ്രസ്സ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മൂന്നാം ഘട്ടത്തിൽ റിയാദ് മെട്രോയുടെ ഓറഞ്ച് ലൈനിലെ സേവനങ്ങൾ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. ജനുവരി 5-ന് ഓറഞ്ച് ലൈൻ കൂടി പ്രവർത്തനമാരംഭിച്ചതോടെ റിയാദ് മെട്രോയുടെ ഭാഗമായുള്ള ആറ് ലൈനുകളും ഇപ്പോൾ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.

റിയാദിന്റെ കിഴക്ക്, പടിഞ്ഞാറ് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന രീതിയിലാണ് ഓറഞ്ച് ലൈൻ നിർമ്മിച്ചിരിക്കുന്നത്. നാല്പത്തൊന്ന് കിലോമീറ്റർ നീളമുള്ള ഓറഞ്ച് ലൈൻ ജിദ്ദ റോഡ് മുതൽ ഖഷം അൽ ആൻ മേഖലയിലെ സെക്കന്റ് ഈസ്റ്റേൺ റിങ് റോഡ് വരെയാണ് സർവീസ് നടത്തുന്നത്.

Source: Saudi Press Agency.

ഓറഞ്ച് ലൈനിലെ മെട്രോ സ്റ്റേഷനുകളായ ജിദ്ദ റോഡ് സ്റ്റേഷൻ, തുവൈഖ് സ്റ്റേഷൻ, ദൗഹ്‌ സ്റ്റേഷൻ, ഹാറൂൺ അൽ റാഷിദ് റോഡ് സ്റ്റേഷൻ, അൽ നസീം സ്റ്റേഷൻ എന്നിവ ജനുവരി 5-ന് യാത്രികർക്ക് തുറന്ന് കൊടുത്തു.

ഇതിന് പുറമെ നേരത്ത പ്രവർത്തനമാരംഭിച്ച ബ്ലൂ ലൈനിൽ പുതിയതായി മൂന്ന് സ്റ്റേഷനുകൾ (അൽ മോറൂജ് സ്റ്റേഷൻ, ബാങ്ക് അൽ ബിലാദ് സ്റ്റേഷൻ, കിംഗ് ഫഹദ് ലൈബ്രറി സ്റ്റേഷൻ) കൂടി തുറന്ന് കൊടുത്തിട്ടുണ്ട്.