റിയാദ് മെട്രോയുടെ ഘട്ടം ഘട്ടമായുള്ള പ്രവർത്തനങ്ങൾക്ക് 2024 ഡിസംബർ 1-ന് തുടക്കമാകും. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Riyadh Metro to Commence Phased Operations Across 176 Km.https://t.co/YWgjduJSK9#RCRC | #Riyadhmetro #SPAGOV pic.twitter.com/smc245Tqkm
— SPAENG (@Spa_Eng) November 27, 2024
ആകെ 176 കിലോമീറ്റർ ദൈർഘ്യമുള്ള റിയാദ് മെട്രോയുടെ പ്രവർത്തനങ്ങൾ വിവിധ ഘട്ടങ്ങളിലായി ആരംഭിക്കുമെന്നാണ് റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി അധികൃതർ അറിയിച്ചിരിക്കുന്നത്. റിയാദ് മെട്രോ പദ്ധതി 2024 നവംബർ 27, ബുധനാഴ്ച ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തിരുന്നു.
റിയാദ് മെട്രോയുടെ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം 2024 ഡിസംബർ 1-ന് ആരംഭിക്കുന്നതാണ്. ആകെ 6 ഓട്ടോമേറ്റഡ് മെട്രോ ലൈനുകളാണ് റിയാദ് മെട്രോയുടെ ഭാഗമായുള്ളത്.
റിയാദ് മെട്രോയുടെ പ്രവർത്തനങ്ങൾ താഴെ പറയുന്ന രീതിയിലാണ് ആരംഭിക്കുന്നത്:
- 2024 ഡിസംബർ 1-ന് – ലൈൻ 1 അൽ ഒലായ – അൽ ബത്ത റൂട്ട് (ബ്ലൂ ലൈൻ), ലൈൻ 4 കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട് റോഡ് (യെല്ലോ ലൈൻ), ലൈൻ 6 അബ്ദുൾറഹ്മാൻ ബിൻ ഓഫ് സ്ട്രീറ്റ്, ഷെയ്ഖ് ഹസ്സൻ ബിൻ ഹുസ്സയിൻ സ്ട്രീറ്റ് ഇന്റർസെക്ഷൻ (പർപ്പിൾ ലൈൻ) എന്നിവ പ്രവർത്തനക്ഷമമാക്കുന്നതാണ്.
- 2024 ഡിസംബർ 15-ന് – ലൈൻ 2 കിംഗ് അബ്ദുല്ല റോഡ് (റെഡ് ലൈൻ), ലൈൻ 5 കിംഗ് അബ്ദുൽഅസീസ് റോഡ് (ഗ്രീൻ ലൈൻ) എന്നിവ പ്രവർത്തനക്ഷമമാക്കുന്നതാണ്.
- 2025 ജനുവരി 5-ന് – ലൈൻ 3 അൽ മദീന അൽ മുനാവറഹ് റോഡ് (ഓറഞ്ച് ലൈൻ) പ്രവർത്തനക്ഷമമാക്കുന്നതാണ്.
2025 ജനുവരി 5-ഓടെ റിയാദ് മെട്രോയുടെ മുഴുവൻ ലൈനുകളും പ്രവർത്തനക്ഷമമാക്കുന്നതും, നാല് പ്രധാന സ്റ്റേഷനുകൾ ഉൾപ്പടെ 85 മെട്രോ സ്റ്റേഷനുകളിൽ നിന്നുമുള്ള മെട്രോ സേവനങ്ങൾ ആരംഭിക്കുന്നതുമാണ്.
വിവിധ മൊബൈൽ ആപ് സ്റ്റോറുകളിൽ ലഭ്യമായിട്ടുള്ള ‘Darb’ ആപ്പ് ഉപയോഗിച്ച് കൊണ്ട് യാത്രികർക്ക് റിയാദ് മെട്രോ ടിക്കറ്റുകൾ വാങ്ങാവുന്നതാണ്.
Cover Image: Saudi Press Agency.