രണ്ട് മാസത്തിനിടയിൽ 18 ദശലക്ഷം യാത്രികർ റിയാദ് മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി. 2025 ഫെബ്രുവരി 14-നാണ് റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
عزز مشروع النقل العام بمدينة #الرياض توفير خيارات تنقل بديلة، وتغيير الثقافة المجتمعية نحو استخدام وسائل النقل المستدامة؛ مما ساهم في تجاوز عدد مستخدمي #قطار_الرياض 18 مليون راكب منذ إفتتاحه. #الهيئة_الملكية_لمدينة_الرياض pic.twitter.com/VXmSU3zuZL
— الهيئة الملكية لمدينة الرياض (@RCRCSA) February 14, 2025
റിയാദ് മെട്രോയുടെ പ്രവർത്തനം 2024 ഡിസംബർ 1-ന് ആരംഭിച്ചിരുന്നു. ഇത് മുതലുള്ള കണക്കുകൾ പ്രകാരമാണ് രണ്ട് മാസത്തിനിടയിൽ 18 ദശലക്ഷം യാത്രികർ റിയാദ് മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തിയതായി അധികൃതർ അറിയിച്ചിട്ടുള്ളത്.
6 ഓട്ടോമേറ്റഡ് മെട്രോ ലൈനുകളുള്ള റിയാദ് മെട്രോ ഈ കാലയളവിൽ ആകെ 162,000 ട്രിപ്പുകൾ പൂർത്തിയാക്കിയതായും, ഇത് ആകെ 4.5 ദശലക്ഷം കിലോമീറ്റർ യാത്ര രേഖപ്പെടുത്തിയതായും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഈ കാലയളവിൽ റിയാദ് മെട്രോയുടെ ബ്ലൂ ലൈനിൽ ആകെ പത്ത് ദശലക്ഷം യാത്രികർ സഞ്ചരിച്ചതായും, റിയാദ് മെട്രോ ശൃംഖലയിലെ ഏറ്റവും തിരക്കേറിയ മെട്രോ സ്റ്റേഷൻ എന്ന പദവി കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ട് സ്റ്റേഷൻ (മൂന്ന് ദശലക്ഷത്തിലധികം യാത്രികർ) കൈവരിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.