റിയാദ് മെട്രോ സേവനങ്ങൾ ദിനവും രാവിലെ 5:30 മുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. 2025 സെപ്റ്റംബർ 5-നാണ് റിയാദ് പബ്ലിക് ട്രാൻസ്‌പോർട് അധികൃതർ ഇക്കാര്യം അറിയിച്ചത്.
⚠️ تحديث ساعات العمل لقطار الرياض! 🚆🕒
— النقل العام لمدينة الرياض (@RiyadhTransport) September 5, 2025
تم تقديم ساعات العمل على قطار الرياض لتبدأ من 5:30 صباحاً وتنتهي عند 12:00 صباحًا من السبت إلى الخميس، ويوم الجمعة من 10:00 صباحًا إلى 12:00 صباحًا.
نرجو لكم رحلات مريحة بأفضل تجربة مع النقل العام لمدينة الرياض pic.twitter.com/TbUAVBAuxi
വിദ്യാർത്ഥികൾ, ജീവനക്കാർ എന്നിവർ ഉൾപ്പടെ അതിരാവിലെ യാത്ര ചെയ്യുന്നവർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാസേവനങ്ങൾ ഒരുക്കുന്നതിനായാണ് റിയാദ് മെട്രോ സേവനങ്ങൾ ദിനവും നേരത്തെ ആരംഭിക്കാനുള്ള ഈ തീരുമാനം.
റിയാദ് മെട്രോ സേവനങ്ങൾക്കുള്ള സ്വീകാര്യത, പൊതുജനങ്ങൾക്കിടയിൽ സ്വകാര്യ വാഹനങ്ങൾക്ക് പകരമായി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കൽ, ഗതാഗതത്തിരക്ക് കുറയ്ക്കൽ തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താണ് ഇത്തരം ഒരു നീക്കം.
റിയാദ് മെട്രോയുടെ പുതുക്കിയ സമയക്രമം:
- ശനി മുതൽ വ്യാഴം വരെ – രാവിലെ 5:30 മുതൽ രാത്രി 12:00 വരെ.
- വെള്ളിയാഴ്ച – രാവിലെ 10:00 മുതൽ രാത്രി 12:00 വരെ.

