ഖത്തർ: അൽ കസ്സരാത് സ്ട്രീറ്റിൽ മൂന്നാഴ്ച്ചത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

Qatar

ഇൻഡസ്ട്രിയൽ ഏരിയയിലെ അൽ കസ്സരാത് സ്ട്രീറ്റിൽ 2023 ജൂലൈ 6 മുതൽ മൂന്നാഴ്ച്ചത്തേക്ക് താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2023 ജൂലൈ 6-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ താത്കാലിക ഗതാഗത നിയന്ത്രണം 2023 ജൂലൈ 29 വരെ തുടരുന്നതാണ്. ഈ കാലയളവിൽ സ്ട്രീറ്റ് 33, സ്ട്രീറ്റ് 509 എന്നിവയിൽ നിന്ന് ഈ സ്ട്രീറ്റിലേക്കുള്ള ഗതാഗതം താഴെ നൽകിയിട്ടുള്ള മാപ്പിൽ കാണിച്ചിട്ടുള്ളത് പോലെ വഴിതിരിച്ച് വിടുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

Source: Qatar MoI.

Cover Image: Photo by Pete Alexopoulos on Unsplash