മോട്ടോർസൈക്കിൾ യാത്രികർ സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ് ആഹ്വാനം ചെയ്തു. 2025 ഡിസംബർ 9-നാണ് റോയൽ ഒമാൻ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
قبل أن تنطلق بدراجتك.. تذكّر أن السلامة تبدأ منك.. اتّبِع الإرشادات والتزم بالقوانين لتصل بأمان.#شرطة_عمان_السلطانية pic.twitter.com/v9bPeHMH8R
— شرطة عُمان السلطانية (@RoyalOmanPolice) December 9, 2025
ഈ അറിയിപ്പ് പ്രകാരം, ഒമാനിൽ മോട്ടോർസൈക്കിൾ ഉപയോഗിക്കുന്നവർ എല്ലാ സുരക്ഷാ നിയമങ്ങളും പാലിക്കണമെന്നും, മോട്ടോർസൈക്കിളുകൾ ഉത്തരവാദിത്വത്തോടെ ഓടിക്കണമെന്നും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും, റോഡ് സുരക്ഷ തങ്ങളിൽ നിന്ന് തന്നെയാണ് ആരംഭിക്കുന്നതെന്ന് മോട്ടോർസൈക്കിൾ യാത്രികർ ഓരോ യാത്രയിലും സ്വയം ഓർമ്മപ്പെടുത്തണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ മോട്ടോർസൈക്കിൾ യാത്രികരോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്:
- മോട്ടോർസൈക്കിൾ യാത്രികർ ഹെൽമെറ്റ്, സുരക്ഷാ വസ്ത്രങ്ങൾ എന്നിവ ധരിക്കേണ്ടതാണ്.
- റോഡുകൾ കൂടിച്ചേരുന്ന ഇടങ്ങളിൽ അതീവ ജാഗ്രതയോടെ വാഹനം ഓടിക്കേണ്ടതാണ്.
- മറ്റു വാഹനങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തിക്കൊണ്ട് മോട്ടോർസൈക്കിൾ ഓടിക്കേണ്ടതാണെന്ന് പോലീസ് ഓർമ്മപ്പെടുത്തി.
- മോട്ടോർസൈക്കിളുകളിലെ ലൈറ്റുകൾ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
- ലൈസൻസ് കൂടാതെ വാഹനമോടിക്കുക, അമിതവേഗത്തിൽ ഓവർടേക്ക് ചെയ്യുക, ബൈക്ക് ഉപയോഗിച്ച് അഭ്യാസപ്രകടനങ്ങൾ നടത്തുക, മൊബൈൽ ഫോൺ ഉപയോഗിച്ച് കൊണ്ട് ബൈക്ക് ഓടിക്കുക, ലൈസൻസ് പ്ലേറ്റ് ഇല്ലാത്ത ബൈക്കുകൾ ഉപയോഗിക്കുക തുടങ്ങിയ അപകടകരവും, നിയമവിരുദ്ധമായതുമായ ഡ്രൈവിംഗ് ശീലങ്ങൾ ഒഴിവാക്കേണ്ടതാണ്.
Cover Image: Pixabay.

