2022 ജൂൺ 8, ബുധനാഴ്ച മുതൽ എമിറേറ്റ്സ് റോഡിലെ ഗതാഗതത്തിൽ മാറ്റം വരുത്തുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2022 ജൂൺ 7-ന് രാത്രിയാണ് RTA ഇക്കാര്യം അറിയിച്ചത്.
എമിറേറ്റ്സ് റോഡിലെ അബുദാബി എമിറേറ്റിലേക്ക് പ്രവേശിക്കുന്ന മേഖലയ്ക്ക് അരികിലാണ് ഗതാഗതത്തിൽ മാറ്റം വരുത്തുന്നത്. ഇത്തിഹാദ് റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മേഖലയിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നടപടി.
ഈ മേഖലയിൽ എമിറേറ്റ്സ് റോഡ് ഒരു രണ്ട് വരി പാരലൽ റോഡ് എന്ന രീതിയിലായിരിക്കും മാറ്റം വരുത്തുന്നതെന്ന് RTA വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഈ പ്രദേശത്തെ റോഡിൽ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ RTA ഡ്രൈവർമാരോട് നിർദ്ദേശിച്ചിട്ടുണ്ട്.
Cover Image: WAM.