നവീകരിച്ച ഓൾഡ് ദുബായ് സൂഖ്, അൽ സബ്‌ക മറൈൻ ട്രാൻസ്‌പോർട് സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്തു

featured GCC News

നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ഓൾഡ് ദുബായ് സൂഖ്, അൽ സബ്‌ക മറൈൻ ട്രാൻസ്‌പോർട് സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്തു. 2025 സെപ്റ്റംബർ 1-നാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഈ സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്തത്.

ദുബായ് ക്രീക്ക് മറൈൻ ട്രാൻസ്‌പോർട് ശൃംഖലയിലെ സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങളുടെ അവസാന ഘട്ടത്തിന്റെ ഭാഗമായാണ് ഈ സ്റ്റേഷനുകൾ തുറന്ന് കൊടുത്തത്. ഇതിന്റെ മുൻ ഘട്ടങ്ങളിൽ ബർ ദുബായ്, ഓൾഡ് ദെയ്‌റ മറൈൻ ട്രാൻസ്‌പോർട് സ്റ്റേഷനുകൾ നവീകരിച്ചിരുന്നു.

Source: Dubai Media Office.

ദുബായിലെ ജലഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്ന യാത്രികർക്ക് കൂടുതൽ മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഈ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി യാത്രികരുടെ കാത്തിരിപ്പ് മേഖലകളുടെ വിസ്തീർണം അമ്പത് ശതമാനം കൂട്ടിയിട്ടുണ്ട്.

Source: Dubai Media Office.

ഇതോടൊപ്പം സ്റ്റേഷനുകളിലെ ലൈറ്റുകൾ നവീകരിക്കുകയും, പരമ്പരാഗത അബ്രകൾ പ്രവർത്തിപ്പിക്കുന്നവർക്കായുള്ള എയർ കണ്ടീഷൻ ചെയ്ത റസ്റ്റ് ഏരിയകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.