ദുബായ്: ഗ്ലോബൽ വില്ലേജ് സന്ദർശകർക്കായുള്ള ബസ്, ടൂറിസ്റ്റ് അബ്ര സർവീസുകൾ പുനരാരംഭിക്കുന്നതായി RTA

featured GCC News

സന്ദർശകർക്കായി ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തുന്ന നാല് ബസ് റൂട്ടുകളുടെ സേവനം പുനരാരംഭിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2025 ഒക്ടോബർ 13-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഗ്ലോബൽ വില്ലേജിന്റെ മുപ്പതാം സീസൺ 2025 ഒക്ടോബർ 15 മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുന്ന സാഹചര്യത്തിലാണിത്.

സന്ദർശകർക്കും, വിനോദസഞ്ചാരികൾക്കും യാത്രാ സേവനങ്ങൾ നൽകുന്നതിനായാണ് RTA നാല് ലക്ഷുറി ബസ് സർവീസുകൾ പുനരാരംഭിക്കുന്നത്.

താഴെ പറയുന്ന ബസ് റൂട്ടുകളാണ് ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തുന്നത്:

  • റാഷിദിയ സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 102. ഓരോ 60 മിനിറ്റിലും ഒരു സർവീസ്.
  • യൂണിയൻ സ്‌ക്വയർ ബസ് സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 103. ഓരോ 40 മിനിറ്റിലും ഒരു സർവീസ്.
  • അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 104. ഓരോ 60 മിനിറ്റിലും ഒരു സർവീസ്.
  • മാൾ ഓഫ് എമിറേറ്റ്സ് മെട്രോ സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 106. ഓരോ 60 മിനിറ്റിലും ഒരു സർവീസ്.

ഗ്ലോബൽ വില്ലേജിനകത്ത് ടൂറിസ്റ്റുകൾക്കായി നടത്തുന്ന ഇലക്ട്രിക്ക് അബ്ര (പരമ്പരാഗത ബോട്ട്) സേവനങ്ങളും RTA പുനരാരംഭിക്കുന്നതാണ്. രണ്ട് ഇലക്ട്രിക്ക് അബ്രകളാണ് ഈ സേവനങ്ങൾക്കായി RTA ഉപയോഗിക്കുന്നത്.

2025 ഒക്ടോബർ 15-ന് ആരംഭിക്കുന്ന ഗ്ലോബൽ വില്ലേജിന്റെ മുപ്പതാം സീസൺ 2026 മെയ് 10 വരെ നീണ്ട് നിൽക്കും.