ദുബായ്: ഷെയ്ഖ് സായിദ് റോഡിൽ ട്രാഫിക് നവീകരണം നടപ്പിലാക്കിയതായി RTA

GCC News

ഷെയ്ഖ് സായിദ് റോഡിൽ ട്രാഫിക് നവീകരണ നടപടികൾ നടപ്പിലാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 ജനുവരി 30-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇതുമായി ബന്ധപ്പെട്ട് മൂന്ന് പ്രധാന ഗതാഗത പരിഷ്കാരങ്ങളാണ് ഷെയ്ഖ് സായിദ് റോഡിൽ നടപ്പിലാക്കിയിരിക്കുന്നത്. ഈ റോഡിലെ ട്രാഫിക് സുഗമമാക്കുന്നതിനും, കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നടപടി.

ഇതിന്റെ ഭാഗമായി താഴെ പറയുന്ന മൂന്ന് ഗതാഗത പരിഷ്കാരങ്ങളാണ് ഷെയ്ഖ് സായിദ് റോഡിൽ നടപ്പിലാക്കിയിരിക്കുന്നത്:

  • ഉം അൽ ഷെയ്‌ഫ് സ്ട്രീറ്റ്, അൽ മനാരാ സ്ട്രീറ്റ് എന്നിവയ്ക്കിടയിലെ റോഡ് കൂടിച്ചേരുന്ന ദൂരം അബുദാബി ദിശയിൽ നീട്ടിയിട്ടുണ്ട്. ഇതിന് പുറമെ അൽ മനാരയിലേക്ക് പോകുന്ന വാഹനങ്ങൾക്കായി ഒരു അധിക ലെയിൻ ഏർപ്പെടുത്തിയിട്ടുണ്ട്.
  • ദുബായ് മാളിനരികിൽ ഷെയ്ഖ് സായിദ് റോഡിലെ ഫസ്റ്റ് ഇന്റർചേഞ്ച് ദിശയിൽ ഷാൻഗ്രില്ല ഹോട്ടലിന് മുൻപിലുള്ള സർവീസ് റോഡിലെ എക്സിറ്റിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഈ സർവീസ് റോഡിൽ നിന്ന് അൽ സഫ സ്ട്രീറ്റ്, ദുബായ് മാൾ എന്നിവയിലേക്കുള്ള എക്‌സിറ്റുകളുടെ ദൂരം നീട്ടിയിട്ടുണ്ട്.
  • അൽ മാറാബി സ്ട്രീറ്റ്, അൽ മനാരാ സ്ട്രീറ്റ് എന്നിവയ്ക്കിടയിലെ റോഡ് കൂടിച്ചേരുന്ന ദൂരം അബുദാബി ദിശയിൽ നീട്ടിയിട്ടുണ്ട്. ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിന് ഇത് സഹായകമാണ്.