ഫാൽക്കൺ ഇന്റർചേഞ്ച് നവീകരണ പദ്ധതിയുടെ ഭാഗമായുള്ള ഒരു ജംഗ്ഷൻ ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2023 ജൂലൈ 24-നാണ് ദുബായ് RTA ഇക്കാര്യം അറിയിച്ചത്.
അൽ ഖലീജ് സ്ട്രീറ്റ്, ഖാലിദ് ബിൻ അൽ വലീദ് റോഡ്, അൽ ഗുബൈബ റോഡ് എന്നിവയ്ക്കിടയിൽ നടക്കുന്ന ഫാൽക്കൺ ഇന്റർചേഞ്ച് നവീകരണ പദ്ധതിയുടെ ഭാഗമായാണ് ഈ ജംഗ്ഷൻ നിർമ്മിച്ചിരിക്കുന്നത്.
ട്രാഫിക് സുഗമമാക്കുന്നതിനായി സിഗ്‌നലുകളോടെയാണ് ഈ ജംഗ്ഷൻ നിർമ്മിച്ചിരിക്കുന്നത്.
ഈ പദ്ധതിയുടെ ഭാഗമായുള്ള മൂന്ന് പാലങ്ങളും, ഒരു ടണലും RTA നേരത്തെ ഗതാഗതത്തിനായി തുറന്ന് കൊടുത്തിരുന്നു. ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ജലനിര്‍ഗ്ഗമനസംവിധാനത്തിന്റെ പണികൾ ഈ വർഷം നവംബറിൽ പൂർത്തിയാകുമെന്നാണ് കരുതുന്നത്.
Cover Image: RTA.