ദുബായ്: ജുമേയ്‌റ സ്ട്രീറ്റിലെ യാത്രകളിൽ കാലതാമസം നേരിട്ടേക്കാമെന്ന് RTA

featured GCC News

ജുമേയ്‌റ സ്ട്രീറ്റിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ യാത്രകളിൽ കാലതാമസം നേരിടാൻ സാധ്യതയുള്ളതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) മുന്നറിയിപ്പ് നൽകി. 2024 ഓഗസ്റ്റ് 10-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

താഴെ പറയുന്ന രീതിയിൽ മൂന്ന് വാരാന്ത്യങ്ങളിലായാണ് ജുമേയ്‌റ സ്ട്രീറ്റിൽ അറ്റകുറ്റപ്പണികൾ നടത്തുന്നത്. ഓരോ വാരാന്ത്യത്തിലും ശനിയാഴ്ച വൈകീട്ട് 2 മണിമുതൽ തിങ്കളാഴ്ച രാവിലെ 5 മണിവരെയുള്ള സമയങ്ങളിലാണ് ഈ അറ്റകുറ്റപ്പണികൾ നടക്കുന്നത്.

  • 2024 ഓഗസ്റ്റ് 10, ശനിയാഴ്ച മുതൽ ഓഗസ്റ്റ് 12, തിങ്കളാഴ്ച വരെ – അൽ മനാരാ സ്ട്രീറ്റിനും, ഉം അൽ ഷെയ്‌ഫ് റോഡിനും ഇടയിൽ ഇരു വശങ്ങളിലേക്കും.
  • 2024 ഓഗസ്റ്റ് 17, ശനിയാഴ്ച മുതൽ ഓഗസ്റ്റ് 19, തിങ്കളാഴ്ച വരെ – അൽ മനാരാ സ്ട്രീറ്റ് ഇന്റർസെക്ഷനും അൽ താന്യ സ്ട്രീറ്റ് ഇന്റർസെക്ഷനും ഇടയിൽ ഇരു വശങ്ങളിലേക്കും.
  • 2024 ഓഗസ്റ്റ് 24, ശനിയാഴ്ച മുതൽ ഓഗസ്റ്റ് 26, തിങ്കളാഴ്ച വരെ – മെർക്കറ്റോയ്ക്ക് സമീപമുള്ള മേഖലയിൽ ഇരു വശങ്ങളിലേക്കും.