ഒമാനിലെ ഏറ്റവും വലിയ മൃഗശാലയായ സഫാരി വേൾഡ് സന്ദർശകർക്കായി തുറന്ന് കൊടുത്തു. ഈദുൽ ഫിത്ർ വേളയിലാണ് ഈ മൃഗശാല സന്ദർശകർക്ക് തുറന്ന് കൊടുത്തത്.
ആദ്യ ദിനം തന്നെ സഫാരി വേൾഡിൽ സന്ദർശകരുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു.
നോർത്ത് അൽ ശർഖിയയിലെ ഇബ്ര വിലായത്തിലാണ് സഫാരി വേൾഡ് സ്ഥിതി ചെയ്യുന്നത്.
ഈദുൽ ഫിത്ർ അവധിദിനങ്ങളുമായി ബന്ധപ്പെട്ട് സന്ദർശകർക്കായി ടിക്കറ്റ് നിരക്കിൽ പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് റിയാൽ നിരക്കിൽ ഇപ്പോൾ ടിക്കറ്റുകൾ ലഭ്യമാണ്. നാല് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ടിക്കറ്റ് ആവശ്യമില്ല.
സഫാരി വേൾഡിലെത്തുന്ന സന്ദർശകർക്ക് യൂറോപ്, ഓസ്ട്രേലിയ, ആഫ്രിക്ക, റഷ്യ, ഏഷ്യ തുടങ്ങിയ നിരവധി ഇടങ്ങളിൽ നിന്നുള്ള മുന്നൂറിൽ പരം ഇനം ജീവികളെ അടുത്ത് കാണുന്നതിന് അവസരം ലഭിക്കുന്നു. ഇതോടൊപ്പം അറബ് മേഖലയിൽ നിന്നും, ഒമാനിൽ നിന്ന് തന്നെയുള്ളതുമായ വിവിധ ജീവികളെയും ഈ മൃഗശാലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദിനവും രാവിലെ 8 മണിമുതൽ വൈകീട്ട് 7 മണിവരെയാണ് സഫാരി വേൾഡിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത്.
Cover Image: @SN_Governor.