ബഹ്‌റൈൻ: ഏപ്രിൽ 15, 16 തീയതികളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

featured GCC News

രാജ്യത്ത് 2024 ഏപ്രിൽ 15, 16 തീയതികളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ബഹ്‌റൈൻ ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിപ്പ് നൽകി. 2024 ഏപ്രിൽ 12-നാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈ അറിയിപ്പ് പ്രകാരം, ബഹ്‌റൈനിൽ 2024 ഏപ്രിൽ 15, തിങ്കളാഴ്ച വൈകീട്ട് മുതൽ ഏപ്രിൽ 16, ചൊവ്വാഴ്ച വരെ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. ഇത് മൂലം ബഹ്‌റൈനിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.

ഈ കാലയളവിൽ ചില സമയങ്ങളിൽ ഇടിയോട് കൂടിയ മഴ, ശക്തമായ കാറ്റ് എന്നിവ അനുഭവപ്പെടാനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.