ഒമാൻ: ജൂലൈ 11 മുതൽ ചെന്നെയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ

featured GCC News

2024 ജൂലൈ 11 മുതൽ മസ്കറ്റിൽ നിന്ന് ചെന്നെയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ അറിയിച്ചു. 2024 ജൂൺ 21-നാണ് സലാംഎയർ ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, 2024 ജൂലൈ 11 മുതൽ ചെന്നെയിലേക്ക് ആഴ്ച്ച തോറും രണ്ട് സർവീസുകളാണ് സലാംഎയർ നടത്തുന്നത്. ആഴ്ച്ച തോറും വ്യാഴം, ശനി ദിനങ്ങളിലായിരിക്കും ഈ സർവീസുകൾ.