സൗദി അറേബ്യ: ഉംറ വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ പുനരാരംഭിച്ചു

featured GCC News

പുതിയ ഉംറ തീർത്ഥാടന സീസണിലേക്കുള്ള ഇലക്ട്രോണിക് വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ സൗദി ഹജ്ജ് മന്ത്രാലയം പുനരാരംഭിച്ചു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഉംറ അനുഷ്ഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഇതിനായുള്ള ഇലക്ട്രോണിക് വിസകൾക്കായി നുസൂക് സംവിധാനത്തിലൂടെ അപേക്ഷിക്കാവുന്നതാണ്. https://www.nusuk.sa/ar/about എന്ന വിലാസത്തിൽ ഈ സംവിധാനം ലഭ്യമാണ്.

ഇത്തരം ഉംറ ഇലക്ട്രോണിക് വിസകൾ ലഭിക്കുന്നവർക്ക് 2023 ജൂലൈ 19 മുതൽ സൗദി അറേബ്യയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.