റിയാദ് എയർ എന്ന പുതിയ വിമാനക്കമ്പനി ആരംഭിച്ചതായി സൗദി അറേബ്യ

featured GCC News

റിയാദ് എയർ എന്ന പേരിൽ ഒരു പുതിയ വിമാനക്കമ്പനി ആരംഭിച്ചതായി സൗദി അറേബ്യ അറിയിച്ചു. റിയാദ് എയറിന്റെ പൂർണ്ണ ഉടമസ്ഥാവകാശം സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിനാണ്.

2023 മാർച്ച് 12-നാണ് സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഗവർണർ യാസിർ അൽ റുമയ്യാനായിരിക്കും റിയാദ് എയറിന്റെ ചെയർമാൻ.

ഇത്തിഹാദ് എയർവേസ്‌ മുൻ സി ഇ ഒ ടോണി ഡഗ്ലാസാണ് റിയാദ് എയറിന്റെ സി ഇ ഒ. റിയാദ് ആസ്ഥാനമാക്കിയായിരിക്കും റിയാദ് എയർ പ്രവർത്തിക്കുന്നത്.

2030-ഓടെ 100-ൽ പരം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്നതിനാണ് റിയാദ് എയർ പദ്ധതിയിടുന്നത്. സൗദി അറേബ്യയുടെ എണ്ണ-ഇതര ആഭ്യന്തര ഉത്പാദന വളര്‍ച്ചയിൽ ഏതാണ്ട് 20 ബില്യൺ സംഭാവന ചെയ്യുന്നതിനും, നേരിട്ടും, അല്ലാതെയും ഏതാണ്ട് രണ്ട് ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും റിയാദ് എയർ ലക്ഷ്യമിടുന്നു.

Cover Image: Saudi Press Agency. Prepared with inputs from Saudi Press Agency.