രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 ഓഗസ്റ്റ് 13, ചൊവ്വാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് സൗദി സിവിൽ ഡിഫെൻസ് അറിയിപ്പ് നൽകി. 2024 ഓഗസ്റ്റ് 9-നാണ് സൗദി സിവിൽ ഡിഫെൻസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം മക്കയിലും, മറ്റു മേഖലകളിലും 2024 ഓഗസ്റ്റ് 13, ചൊവ്വാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്. ഈ കാലയളവിൽ റിയാദിലെ വിവിധ പ്രദേശങ്ങളിൽ മഴയ്ക്കും, മണൽക്കാറ്റിനും സാധ്യതയുണ്ട്.
അസീർ, അൽ ബാഹ, ജസാൻ തുടങ്ങിയ പ്രദേശങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മദീന, നജ്‌റാൻ, ഈസ്റ്റേൺ പ്രൊവിൻസ് തുടങ്ങിയ ഇടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്.
പെട്ടന്നുള്ള വെള്ളപ്പൊക്കം, വെള്ളത്തിന്റെ കുത്തൊഴുക്ക് എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങൾ, ചതുപ്പ് നിലങ്ങൾ, താഴ്വരകൾ എന്നിവ ഈ കാലയളവിൽ സന്ദർശിക്കരുതെന്ന് സിവിൽ ഡിഫെൻസ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം പ്രദേശങ്ങളിലെ ജലാശയങ്ങൾ, വെള്ളക്കെട്ട് തുടങ്ങിയവയിൽ ഒരുകാരണവശാലും നീന്താൻ ഇറങ്ങരുതെന്ന് സിവിൽ ഡിഫെൻസ് കൂട്ടിച്ചേർത്തു.
Cover Image: Saudi Press Agency.