ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2023 സെപ്റ്റംബർ 23-ന് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ അവധിയായിരിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) അറിയിച്ചു. 2023 സെപ്റ്റംബർ 9-ന് MHRSD ഔദ്യോഗിക വക്താവ് മുഹമ്മദ് അൽ രെസ്കിയാണ് ഇക്കാര്യം അറിയിച്ചത്.
സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 24 പ്രകാരമാണ് ഈ തീരുമാനം. എല്ലാ വർഷവും സെപ്റ്റംബർ 23-നാണ് സൗദി അറേബ്യ തങ്ങളുടെ ദേശീയ ദിനമായി ആചരിക്കുന്നത്.
93-മത്തെ സൗദി ദേശീയ ദിനമാണ് 2023-ൽ ആഘോഷിക്കുന്നത്. ‘നമ്മൾ സ്വപ്നം കാണുന്നു; നമ്മൾ അത് സാധ്യമാക്കുന്നു’ എന്ന ആശയത്തിലൂന്നിയാണ് ഈ വർഷത്തെ സൗദി നാഷണൽ ഡേ ആചരിക്കുന്നതെന്ന് സൗദി അധികൃതർ അറിയിച്ചിട്ടുണ്ട്.
Cover Photo: Saudi Press Agency. (Fireworks from the 89th National Day.)