COP28 കാലാവസ്ഥാ ഉച്ചകോടി: ഷെയ്ഖ് സായിദ് റോഡിലേക്കുള്ള പാതകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

featured GCC News

2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയുമായി ബന്ധപ്പെട്ട് 2023 ഡിസംബർ 1 മുതൽ 3 വരെ ഷെയ്ഖ് സായിദ് റോഡിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് (RTA) ഇക്കാര്യം അറിയിച്ചത്.

ഷെയ്ഖ് സായിദ് റോഡിൽ അബുദാബിയിലേക്കുള്ള ദിശയിലാണ് ഈ നിയന്ത്രണം. ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിനും എക്സ്പോ ഇന്റർസെക്ഷനും ഇടയിലുള്ള മേഖലയിലാണ് ഈ നിയന്ത്രണം.

ഇതിന്റെ ഭാഗമായി ഈ മേഖലയിൽ ഗതാഗതം വഴിതിരിച്ച് വിടുന്നതാണ്. 2023 ഡിസംബർ 1 മുതൽ 3 വരെ ദിനവും രാവിലെ 7 മണിമുതൽ രാവിലെ 11 മണിവരെയാണ് ഷെയ്ഖ് സായിദ് റോഡിൽ ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ഈ സാഹചര്യത്തിൽ ട്രാഫിക് സുഗമമാക്കുന്നതിന്റെ ഭാഗമായി ദുബായ് പോലീസ് ജനറൽ ആസ്ഥാനവുമായി ചേർന്ന് കൊണ്ട് മറ്റു റോഡുകളിലൂടെ ഗതാഗതം വഴിതിരിച്ച് വിടുന്നതിനുള്ള പദ്ധതികൾ RTA തയ്യാറാക്കിയിട്ടുണ്ട്. താഴെ പറയുന്ന മറ്റു റോഡുകളാണ് ഇതിനായി ഉപയോഗിക്കുന്നത്:

  • ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്.
  • ഷെയ്ഖ് സായിദ് ബിൻ ഹംദാൻ റോഡ്.
  • എമിറേറ്റ്സ് റോഡ്.
  • അൽ ഖൈൽ റോഡ്.
  • ജുമേയ്‌റ റോഡ്.
  • അൽ വാസൽ റോഡ്.