രാജ്യത്തെ പൊതു നടപ്പാതകൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി സൗദി അധികൃതർ അറിയിച്ചു. 2025 ഒക്ടോബർ 19-നാണ് സൗദി മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിങ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
سعياً لتنظيم استخدام الأرصفة العامة وتعزيز المشهد الحضري، حدثت #وزارة_البلديات_والإسكان الاشتراطات البلدية لتصريح إشغال رصيف، لتوفير بيئة آمنة وجاذبة للمستفيدين والمستثمرين.
— وزارة البلديات والإسكان (@saudimomrah) October 19, 2025
لنمتثل #لأنها_بلدي
ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയിലെ റെസ്റ്ററന്റുകൾ, കഫെ മുതലായവ തങ്ങളുടെ വ്യാപാരസ്ഥാപനങ്ങൾക്ക് പുറത്തും, നടപ്പാതകളിലും ഇരിപ്പിടങ്ങൾ ഒരുക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ബാധകമാക്കിയിട്ടുണ്ട്. കാൽനടയാത്രികരുടെ സുരക്ഷ മുൻനിർത്തിയാണ് ഈ തീരുമാനം.
റെസ്റ്ററന്റുകൾ, കഫെകൾ, മറ്റു വ്യാപാരശാലകൾ എന്നിവയ്ക്ക് തൊട്ടരികിലുള്ള നടപ്പാതകളിൽ ഇരിപ്പിടങ്ങൾ, മറ്റു പരസ്യ ബോർഡുകൾ മുതലായവ സ്ഥാപിക്കുന്നതിന് പ്രത്യേക പെർമിറ്റ് നിർബന്ധമാണ്. ഈ പെർമിറ്റ് ബലദിയ ഓൺലൈൻ സംവിധാനത്തിലൂടെ ലഭിക്കുന്നതാണ്.
ഇത്തരത്തിൽ പൊതു നടപ്പാതകൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന അവസരത്തിൽ അനുവദനീയമായ മേശ, കസേര, കുടകൾ, അലങ്കാര ചെടികൾ തുടങ്ങിയവയുടെ കൃത്യമായ മാനദണ്ഡങ്ങൾ ഈ നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Cover Image: Saudi Press Agency.

