അറബ് കപ്പ്: സ്‌കൂളുകൾ, യൂണിവേഴ്സിറ്റികൾ എന്നിവയുടെ പ്രവർത്തനം തുടരുമെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം

featured Qatar

അറബ് കപ്പ് ടൂർണമെന്റ് നടക്കുന്ന കാലയളവിൽ രാജ്യത്തെ സ്‌കൂളുകൾ, യൂണിവേഴ്സിറ്റികൾ എന്നിവയുടെ പ്രവർത്തനം സാധാരണ രീതിയിൽ തുടരുമെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ട്വിറ്ററിലൂടെ പുറത്തിറക്കിയ ഒരു പ്രത്യേക അറിയിപ്പിലൂടെയാണ് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

“അറബ് കപ്പ് നടക്കുന്ന കാലയളവിൽ സ്‌കൂളുകൾ, യൂണിവേഴ്സിറ്റികൾ എന്നിവയുടെ പ്രവർത്തനത്തിൽ മാറ്റങ്ങൾ ഉണ്ടാകില്ല. അവ മുൻനിശ്ചയിച്ച പ്രകാരം 100 ശതമാനത്തിൽ പ്രവർത്തിക്കുന്നതാണ്.”, മന്ത്രാലയം വ്യക്തമാക്കി. നിലവിലെ അക്കാദമിക് കലണ്ടറിൽ പ്രഖ്യാപിച്ചിട്ടുള്ള പ്രവർത്തിദിനങ്ങൾ, പരീക്ഷാ തീയതികൾ എന്നിവയിൽ മാറ്റങ്ങളില്ലെന്ന് ഏതാനം ദിവസങ്ങൾക്ക് മുൻപ് മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.