കഴിഞ്ഞ വർഷം 19.48 ദശലക്ഷത്തിലധികം യാത്രികർ ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സഞ്ചരിച്ചതായി ഷാർജ എയർപോർട്ട് അതോറിറ്റി അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
#SharjahAirport achieves record results in 2025, welcoming 19.48 million passengers and reinforcing Sharjah’s position as a key hub for air transport and logistics#WamNews https://t.co/KnYnRSVB3n pic.twitter.com/vJMYJ5dUWG
— WAM English (@WAMNEWS_ENG) January 21, 2026
2024-ൽ ഇത് 17.1 ദശലക്ഷവും, 2023-ൽ ഇത് 15.36 ദശലക്ഷവുമായിരുന്നു. യാത്രികരുടെ എണ്ണത്തിൽ 2025-ൽ 13.9 ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
ഷാർജ വിമാനത്താവളത്തിലൂടെയുള്ള വ്യോമഗതാഗത നിരക്കിലും കഴിഞ്ഞ വർഷം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2025-ൽ 116,657-ലധികം വിമാനങ്ങളാണ് ഈ എയർപോർട്ട് ഉപയോഗിച്ചത്. 2024-ലെ 107,760 എന്ന കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 8 ശതമാനത്തിലധികം വളർച്ചയാണ് ഈ രംഗത്ത് രേഖപ്പെടുത്തിയത്.
WAM

