റമദാൻ: പൊതു പാർക്കിംഗ് ഇടങ്ങളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഷാർജ മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി

featured UAE

എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളുടെ റമദാൻ മാസത്തിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഷാർജ മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി. 2023 മാർച്ച് 20-ന് വൈകീട്ടാണ് ഷാർജ മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ഷാർജയിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ, റമദാൻ മാസത്തിൽ, ശനി മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ, രാവിലെ 8 മണിമുതൽ അർദ്ധരാത്രി വരെയുള്ള സമയങ്ങളിൽ പാർക്കിംഗ് ഫീസ് ഈടാക്കുന്നതാണ്. വെള്ളിയാഴ്ചകളിൽ പാർക്കിംഗ് (നീല നിറത്തിൽ പ്രത്യേക അറിയിപ്പ് നൽകിയിട്ടുള്ള പാർക്കിംഗ് ഇടങ്ങളിലൊഴികെ) സൗജന്യമായിരിക്കും.

പാർക്കിംഗ് സംബന്ധിച്ച വ്യവസ്ഥകൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി അധികൃതർ പ്രത്യേക പരിശോധനകൾ നടത്തുന്നതാണ്.