ഈ വർഷം രണ്ടായിരത്തിലധികം പാർക്കിംഗ് ഇടങ്ങൾ തുറന്ന് കൊടുത്തതായി ഷാർജ മുനിസിപ്പാലിറ്റി

featured UAE

ഈ വർഷം ഇതുവരെ 2440 പുതിയ വാഹന പാർക്കിംഗ് ഇടങ്ങൾ തുറന്ന് കൊടുത്തതായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. 2022 ഒക്ടോബർ 18-നാണ് ഷാർജ സിറ്റി മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.

ഷാർജ നഗരത്തിലെ നിവാസികൾക്കും, സന്ദർശകർക്കുമായി പുതിയ പൊതു പാർക്കിംഗ് ഇടങ്ങൾ ഏർപ്പെടുത്താനുള്ള നയത്തിന്റെ ഭാഗമായി ആവശ്യമായ എല്ലാ നടപടികളും മുനിസിപ്പാലിറ്റി കൈക്കൊള്ളുന്നതായി അധികൃതർ അറിയിച്ചു. 2022-ൽ മാത്രം 53 അനധികൃത പാർക്കിംഗ് ഇടങ്ങൾ നിർത്തലാക്കിയതായും മുനിസിപ്പാലിറ്റി കൂട്ടിച്ചേർത്തു.