ഷാർജ: വിദ്യാലയങ്ങളിലെ ജീവനക്കാർക്കായി ഏഴ് പുതിയ വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം

featured GCC News

ഷാർജയിലെ വിദ്യാലയങ്ങളിലെ ജീവനക്കാർക്ക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനായി ഏഴ് വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചതായി യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് കമ്മ്യൂണിറ്റി പ്രൊട്ടക്ഷനുമായി ചേർന്നാണ് വിദ്യാഭ്യാസ മന്ത്രാലയം ഈ വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുന്നത്.

മാർച്ച് 12-ന് വൈകീട്ടാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ കേന്ദ്രങ്ങളിൽ നിന്ന് എമിറേറ്റിലെ വിദ്യാലയങ്ങളിലെ അധ്യാപകർ, നടത്തിപ്പുകാർ, മറ്റു ജീവനക്കാർ എന്നിവർക്ക് പുറമെ, വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുഴുവൻ ജീവനക്കാർക്കും വാക്സിൻ നൽകുന്നതാണ്.

വിദ്യാലയങ്ങളിലെ ജീവനക്കാർക്കായി താഴെ പറയുന്ന വാക്സിനേഷൻ കേന്ദ്രങ്ങളാണ് ആരംഭിച്ചിട്ടുള്ളത്:

  • അൽ സാജ മാൾ (Al Saaja Mall) – ഞായർ മുതൽ വ്യാഴം വരെ (9:00 AM – 6:00 PM)
  • മുവൈലിഹ്‌ സബർബ് കൗൺസിൽ (Muwalih Suburb Council) – ഞായർ മുതൽ വ്യാഴം വരെ (8:00 AM – 6:00 PM)
  • എക്സ്പോ സെന്റർ ഷാർജ (Expo Centre Sharjah) – എല്ലാ ദിവസവും (8:00 AM – 10:00 PM)
  • മുഖൈദിർ സബർബ് കൗൺസിൽ (Mughaidir Suburb Council) – ശനി മുതൽ വ്യാഴം വരെ (8:00 AM – 8:00 PM), വെള്ളി (4:00 PM – 8:00 PM)
  • യൂണിവേഴ്സിറ്റി ഓഫ് ഷാർജ ഹാൾ (University of Sharjah Hall (Kalba Branch)) – ശനി മുതൽ വ്യാഴം വരെ (8:00 AM – 8:00 PM), വെള്ളി (3:00 PM – 8:00 PM)
  • ഹുയവ സബർബ് കൗൺസിൽ (Huyawa Suburb Council) – ഞായർ മുതൽ വ്യാഴം വരെ (9:00 AM – 6:00 PM)
  • അൽ ബുസ്താൻ സബർബ് കൗൺസിൽ (Al Bustan Suburb Council) – ശനി മുതൽ വ്യാഴം വരെ (8:00 AM – 8:00 PM), വെള്ളി (4:00 PM – 8:00 PM)