ഷാർജ: വാഹനങ്ങളിൽ നിന്നുള്ള മോഷണം തടയാൻ ജാഗ്രത പുലർത്താൻ പോലീസ് ആഹ്വാനം ചെയ്തു

featured GCC News

നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ വിലപിടിപ്പുള്ള വസ്തുക്കൾ വെച്ച് പോകുന്നത് ഒഴിവാക്കാൻ ഷാർജ പോലീസ് ആഹ്വനം ചെയ്തു. 2025 ജൂൺ 13-നാണ് ഷാർജ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

വിലപിടിപ്പുള്ള വസ്തുക്കൾ വാഹനങ്ങളിൽ സൂക്ഷിക്കുന്നത് മോഷണങ്ങളിലേക്ക് നയിക്കാമെന്ന് പോലീസ് ചൂണ്ടിക്കാട്ടി. വാഹനങ്ങളിൽ വിലകൂടിയ വസ്തുക്കൾ വെച്ച് പോകുന്നത് നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തിലാണെന്ന് പോലീസ് പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.

പൊതുഇടങ്ങളിൽ പാർക്ക് ചെയ്തത് പോകുന്ന വാഹനങ്ങളിൽ ഫോൺ, ബാഗുകൾ, പണസഞ്ചി മുതലായവ വെച്ച് പോകരുതെന്ന് പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം ചെറിയ തെറ്റുകൾ മോഷണത്തിന് കാരണമാകുമെന്ന് പോലീസ് കൂട്ടിച്ചേർത്തു.

വാഹനങ്ങൾ പാർക്ക് ചെയ്യുന്ന അവസരത്തിൽ അവ ലോക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്താനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.