എമിറേറ്റിൽ വ്യാജവാർത്തകൾ, കിംവദന്തികൾ മുതലായവ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി. ശരിയായ വിവരങ്ങൾ അറിയുന്നതിനായി ഔദ്യോഗിക സ്രോതസ്സുകളെ പിന്തുടരാൻ പൊതുജനങ്ങളോട് ഷാർജ പോലീസ് ആവശ്യപ്പെട്ടു.
തെറ്റായ വാർത്തകൾ കണക്കിലെടുക്കരുതെന്നും, ആധികാരികത ഉറപ്പില്ലാത്ത വാർത്തകൾ പ്രചരിപ്പിക്കരുതെന്നും പോലീസ് ചൂണ്ടിക്കാട്ടി. രാജ്യത്തെ ആയുധസേനയിലേക്ക് ആളുകളെ നിയോഗിക്കുന്നത് സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിച്ച സാഹചര്യത്തിലാണ് ഷാർജ പോലീസ് ഈ മുന്നറിയിപ്പ് നൽകിയത്.
രാജ്യത്ത് വ്യാജവാർത്തകളും, കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ ശിക്ഷാനടപടികൾ കൈക്കൊള്ളുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഏതാനം ദിവസങ്ങൾക്ക് മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു.