തങ്ങളുടെ കുട്ടികൾ സഞ്ചരിക്കുന്ന സ്‌കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിന് രക്ഷിതാക്കളെ സഹായിക്കുന്ന ഒരു പുതിയ ആപ്പ് പുറത്തിറക്കിയതായി ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു. രക്ഷിതാക്കൾക്ക് ഈ ആപ്പിലൂടെ സ്‌കൂൾ ബസുകളുടെ സഞ്ചാരപാത കൃത്യമായി നിരീക്ഷിക്കാൻ സാധിക്കുന്നതാണ്.
ഷാർജയിലെ 122 സ്വകാര്യ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ഈ ആപ്പ് ഉപയോഗിക്കാനാകുന്നതാണ്. വിദ്യാർത്ഥികളുടെ ഹാജർ രേഖപ്പെടുത്തുന്നതിന് ഈ ആപ്പ് സ്‌കൂൾ ബസുകളുടെ മേൽനോട്ടക്കാർക്കും പ്രയോജനപ്പെടുന്നതാണ്. ഓരോ ട്രിപ്പുകളും കൃത്യമായി രേഖപ്പെടുത്തുന്നതിനും, അടിയന്തിര ഘട്ടങ്ങളിൽ ജാഗ്രതാ സന്ദേശം അയക്കുന്നതിനുമുള്ള സൗകര്യം ഈ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
SPEA ആസ്ഥാനത്ത് നിന്ന് എമിറേറ്റിലെ സ്‌കൂൾ ബസുകളുടെ സഞ്ചാരപാത കൃത്യമായി നിരീക്ഷിക്കുന്നതിനും ഈ ആപ്പിലൂടെ സാധിക്കുന്നതാണ്.