രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ട് നഗരത്തിലെ എല്ലാ പാർക്കുകളും താത്കാലികമായി അടച്ചിടാൻ തീരുമാനിച്ചതായി ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. 2022 ഡിസംബർ 26-ന് വൈകീട്ടാണ് ഷാർജ മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.
കാലാവസ്ഥാ സാഹചര്യങ്ങൾ മെച്ചപ്പെടുന്നതോടെ പാർക്കുകൾ തുറക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്. ഷാർജയിലും, യു എ ഇയുടെ മറ്റു മേഖലകളിലും ഡിസംബർ 26-ന് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചിരുന്നു.
രാജ്യത്ത് വരും ദിനങ്ങളിലും അസ്ഥിര കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ച സാഹചര്യത്തിലാണ് പാർക്കുകൾ അടച്ചിടാനുള്ള ഷാർജ മുനിസിപ്പാലിറ്റിയുടെ തീരുമാനം.
Cover Image: WAM.