പതിമൂന്നാമത് ഇൻ്റർനാഷണൽ ഗവൺമെൻ്റ് കമ്മ്യൂണിക്കേഷൻ ഫോറത്തിന് ഷാർജ വേദിയാകും

featured GCC News

ഇൻ്റർനാഷണൽ ഗവൺമെൻ്റ് കമ്മ്യൂണിക്കേഷൻ ഫോറത്തിൻ്റെ (IGCF) പതിമൂന്നാമത് പതിപ്പിന് 2024 സെപ്റ്റംബറിൽ ഷാർജ വേദിയാകും. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2024 സെപ്റ്റംബർ 4, 5 തീയതികളിലായി ഷാർജയിലെ എക്സ്പോ സെൻ്ററിൽ വെച്ചാണ് IGCF 2024 സംഘടിപ്പിക്കുന്നത്. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ H.H. ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിലാണ് IGCF 2024 സംഘടിപ്പിക്കുക.

ഷാർജ ഗവൺമെൻ്റ് മീഡിയ ബ്യൂറോ സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ മുതിർന്ന ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, ഗവേഷകർ, സർക്കാർ, സ്വകാര്യ മേഖലകളിലെ ആശയവിനിമയ വിദഗ്ധർ, ലോകമെമ്പാടുമുള്ള മാധ്യമ വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും. ‘ഊർജ്ജസ്വലമായ സർക്കാരുകൾ… നൂതന ആശയവിനിമയ തന്ത്രങ്ങൾ’ എന്ന ആശയത്തിലൂന്നിയാണ് IGCF 2024 സംഘടിപ്പിക്കുന്നത്.