ഇത്തിഹാദ് റെയിൽ നടത്തിയ ഒരു പ്രത്യേക പാസഞ്ചർ ട്രെയിൻ പരീക്ഷണ യാത്രയിൽ യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പങ്കെടുത്തു. 2025 ഓഗസ്റ്റ് 2-നായിരുന്നു ഇത്തിഹാദ് റെയിൽ ഈ പാസഞ്ചർ ട്രെയിൻ പരീക്ഷണ യാത്ര നടത്തിയത്.
Mohammed bin Rashid boards Etihad Rail passenger train for journey between Dubai and Fujairah ahead of commercial launch in 2026. pic.twitter.com/p4GTZPetp9
— Dubai Media Office (@DXBMediaOffice) August 2, 2025
ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ദുബായിൽ നിന്ന് ഫുജൈറയിലേക്കായിരുന്നു ഈ യാത്ര.

2026-ൽ വാണിജ്യാടിസ്ഥാനത്തിലുള്ള സേവനങ്ങൾ ആരംഭിക്കാനിരിക്കുന്ന ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിൻ സർവീസ് പദ്ധതിയുടെ പുരോഗതി അദ്ദേഹം വിലയിരുത്തി.

യു എ ഇ നാഷണൽ റെയിൽ നെറ്റ്‌വർക്ക് പദ്ധതിയുടെ കീഴിൽ വരുന്ന ഈ ദേശീയ റെയിൽ ശൃംഖല രാജ്യത്തെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നാണ്.

യു എ ഇയിലെ വിവിധ എമിറേറ്റുകളെയും രാജ്യത്തെ 11 പ്രധാന നഗരങ്ങളെയും ഇത് ബന്ധിപ്പിക്കുന്നു.

ഈ പാസഞ്ചർ ട്രെയിൻ സർവീസ് ഉപയോഗിച്ച് കൊണ്ട് അബുദാബിയിൽ നിന്ന് ദുബായിലേക്ക് 57 മിനിറ്റ് കൊണ്ട് യാത്ര ചെയ്യാനാകുമെന്ന് ഇത്തിഹാദ് റെയിൽ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
Cover Image: Dubai Media Office.

