ദുബായ് – ഹത്ത റോഡിലെ ഒരു മേഖലയിൽ പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററാക്കി കുറച്ചതായി RTA

featured GCC News

ദുബായ് – ഹത്ത റോഡിലെ ഒരു മേഖലയിൽ വാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററാക്കി കുറച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2023 ജനുവരി 12-നാണ് RTA ഇക്കാര്യം അറിയിച്ചത്.

ദുബായ് – ഹത്ത റോഡിൽ ദുബായ്, അജ്‌മാൻ, അൽ ഹൊസൻ റൌണ്ട്എബൗട്ട് എന്നിവയ്ക്കിടയിലുള്ള ആറ് കിലോമീറ്റർ പ്രദേശത്താണ് ഈ വേഗനിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ മേഖലയിൽ നേരത്തെ പരമാവധി വേഗത മണിക്കൂറിൽ 100 കിലോമീറ്ററായിരുന്നത് 2023 ജനുവരി 12 മുതൽ 80 കിലോമീറ്റാറാക്കി കുറച്ചിട്ടുണ്ട്.

Source: Dubai RTA.

ഈ മേഖലയിൽ ഉണ്ടായിരുന്ന വേഗപരിധി സംബന്ധിച്ച പഴയ അടയാളബോർഡുകൾക്ക് പകരമായി 80 km/h അടയാളപ്പെടുത്തിയ പുതിയ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് RTA അറിയിച്ചു.

Source: Dubai RTA.

ഈ വേഗനിയന്ത്രണം ആരംഭിക്കുന്ന പ്രദേശത്ത് റോഡിൽ ചുവന്ന വരകളിൽ പ്രത്യേക അടയാളം രേഖപ്പെടുത്തിയതായും RTA കൂട്ടിച്ചേർത്തു.

ദുബായ് പോലീസ് ഹെഡ്ക്വാർട്ടേഴ്‌സുമായി ചേർന്നാണ് RTA ഈ വേഗനിയന്ത്രണം ഏർപ്പെടുത്തുന്നത്. ഹത്ത മാസ്റ്റർ ഡവലപ്മെന്റ് പദ്ധതിയുടെ ഭാഗമായി നടത്തിയ പഠനങ്ങളിലാണ് ഇക്കാര്യം തീരുമാനിച്ചത്.

Cover Image: Dubai RTA.