റോഡിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായി ഷെയ്ഖ് സുൽത്താൻ ബിൻ സഖർ അൽ ഖാസിമി സ്ട്രീറ്റിൽ മൂന്നാഴ്ച്ചത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. 2022 ജൂലൈ 20-നാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.
ഷെയ്ഖ് സുൽത്താൻ ബിൻ സഖർ അൽ ഖാസിമി സ്ട്രീറ്റിൽ ഷെയ്ഖ് അബ്ദുൽ കരിം അൽ ബക്രി സ്‌ക്വയർ മുതൽ റാഷിദ് ബിൻ മുഹമ്മദ് ബിൻ ഖാദിം സ്‌ക്വയർ വരെയുള്ള ദിശയിലാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. 2022 ജൂലൈ 21 മുതൽ ഓഗസ്റ്റ് 10 വരെയാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.
മേഖലയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ യാത്ര ചെയ്യുന്നതിനായി മറ്റു റോഡുകൾ ഉപയോഗിക്കണമെന്ന് അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.