ഏഷ്യൻ കപ്പ്: സിറിയ – ഉസ്‌ബെക്കിസ്ഥാൻ (0-0)

featured Qatar

ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ സിറിയയും, ഉസ്‌ബെക്കിസ്ഥാനും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.

ഇതോടെ ഗ്രൂപ്പ് ബിയിൽ സിറിയ, ഉസ്‌ബെക്കിസ്ഥാൻ എന്നീ ടീമുകൾ ഓരോ പോയിന്റ് വീതം നേടി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഓസ്ട്രേലിയ ഇന്ത്യയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയിരുന്നു.

മൂന്ന് പോയിന്റോടെ ഗ്രൂപ്പ് ബിയിൽ ഓസ്ട്രേലിയ ഒന്നാം സ്ഥാനത്താണ്.