ഏഷ്യൻ കപ്പ്: താജിക്കിസ്ഥാൻ – ലെബനൻ (2-1)

featured Qatar

ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ എ ഗ്രൂപ്പ് മത്സരത്തിൽ താജിക്കിസ്ഥാൻ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ലെബനനെ പരാജയപ്പെടുത്തി.

പർവിസ്ദോൻ ഉമർബയേവ് (80′), നുറിദിൻ ഖാംരോകുലോവ് (90+2′) എന്നിവർ താജിക്കിസ്ഥാനു വേണ്ടി ഗോളുകൾ സ്‌കോർ ചെയ്തു. ബാസിൽ ജരാദി (47′) ലെബനനു വേണ്ടി ഗോൾ നേടി.

ഇതോടെ ഗ്രൂപ്പ് എയിൽ മൂന്ന് കളികളിൽ നിന്ന് നാല് പോയിന്റുകളുമായി താജിക്കിസ്ഥാൻ രണ്ടാം സ്ഥാനത്തെത്തി.

നേരത്തെ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഖത്തർ എതിരില്ലാത്ത ഒരു ഗോളിന് ചൈനയെ പരാജയപ്പെടുത്തിയിരുന്നു.