സൽവ റോഡിൽ ഒരു ദിശയിൽ 2024 ജൂലൈ 1 വരെ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2024 ജൂൺ 27-നാണ് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
സൽവ റോഡിൽ മികൈനേസ് വോഖോദ് പെട്രോൾ സ്റ്റേഷന് സമീപം ദോഹ ദിശയിലേക്കുള്ള ലൈനുകളാണ് ഈ നിയന്ത്രണത്തിന്റെ ഭാഗമായി അടച്ചിടുന്നത്.

2024 ജൂൺ 28-ന് അർദ്ധരാത്രി മുതൽ ജൂലൈ 1, തിങ്കളാഴ്ച അർദ്ധരാത്രിവരെയാണ് ഈ നിയന്ത്രണം.
ഈ മേഖലയിലെ റോഡിൻറെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണിത്. ഈ മേഖലയിലൂടെ സഞ്ചരിക്കുന്നവർ മറ്റു റോഡുകൾ ഉപയോഗിക്കാൻ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.