അൽ മജാസ് 3 മേഖലയിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി അറിയിച്ചു. 2025 ഓഗസ്റ്റ് 7 മുതലാണ് ഈ നിയന്ത്രണം.
تنوه هيئة الطرق والمواصلات بالشارقة عن تنفيذ إغلاق من شارع الكورنيش إلى شارع الانتفاضة – مجاز 3 في مدينة الشارقة، وذلك ضمن أعمال تطوير البنية التحتية في المنطقة بالمرحلة الثانية، وفقًا لما هو موضح في المخطط المرفق.
— هيئة الطرق و المواصلات في الشارقة (@RTA_Shj) August 6, 2025
يبدأ الإغلاق من يوم الخميس الموافق 07/08/2025، ويستمر حتى يوم… pic.twitter.com/oAdkw2Imdl
അൽ മജാസ് 3 മേഖലയിലെ കോർണിഷ് റോഡ് മുതൽ അൽ ഇന്ദിഫാദ റോഡ് വരെയുള്ള ഭാഗമാണ് താത്കാലികമായി അടച്ചിരിക്കുന്നത്. 2025 ഓഗസ്റ്റ് 7 മുതൽ ഓഗസ്റ്റ് 24 വരെയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ഈ മേഖലയിലെ ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനും, അടിസ്ഥാനസൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമായി നടപ്പിലാക്കുന്ന ഒരു നിർമ്മാണപദ്ധതിയുടെ ഭാഗമായാണ് ഈ നിയന്ത്രണം.

