2024 ഓഗസ്റ്റ് 8 മുതൽ അൽ ഖോർ കോസ്റ്റൽ റോഡിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2024 ഓഗസ്റ്റ് 6-നാണ് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് റോഡ് ട്രാഫിക്കുമായി ചേർന്നാണ് അതോറിറ്റി ഈ നിയന്ത്രണം നടപ്പിലാക്കുന്നത്. സെമൈസ്മ ഇന്റർചേഞ്ചിൽ നിന്ന് അൽ ഖോറിലെക്കുള്ള ദിശയിലാണ് അൽ ഖോർ കോസ്റ്റൽ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ഇതിന്റെ ഭാഗമായി 2024 ഓഗസ്റ്റ് 8, വ്യാഴാഴ്ച അർദ്ധരാത്രി മുതൽ 2024 ഓഗസ്റ്റ് 18-ന് അർദ്ധരാത്രിവരെ ഈ റോഡിലെ വലത് വശത്തെ ലൈനുകൾ അടച്ചിടുന്നതാണ്. അൽ ഖോർ കോസ്റ്റൽ റോഡ് പ്രോജക്ടിന്റെ ഭാഗമായി കഹ്റാമ പൈപ്പ്ലൈനിൽ നടക്കുന്ന അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടാണ് ഈ നിയന്ത്രണം.