യു എ ഇ: റമദാൻ മാസത്തിൽ സ്വകാര്യ മേഖലയിലെ പ്രവർത്തന സമയത്തിൽ രണ്ട് മണിക്കൂർ ഇളവ് പ്രഖ്യാപിച്ചു

featured GCC News

ഈ വർഷത്തെ റമദാൻ മാസത്തിൽ രാജ്യത്തെ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ പ്രവർത്തന സമയങ്ങളുമായി ബന്ധപ്പെട്ട് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിപ്പ് പുറത്തിറക്കി. MOHRE പുറത്തിറക്കിയ അറിയിപ്പ് പ്രകാരം, റമദാനിൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പ്രവർത്തി സമയത്തിൽ ദിനവും രണ്ട് മണിക്കൂർ ഇളവ് അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ഏപ്രിൽ 10-നാണ് MOHRE ഈ അറിയിപ്പ് നൽകിയത്. ഈ ഇളവ് സ്വകാര്യ മേഖലയിലെ മുഴുവൻ ജീവനക്കാർക്കും ബാധകമാണെന്നും MOHRE അറിയിച്ചിട്ടുണ്ട്.

ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ വകുപ്പ് മന്ത്രി H.E. നാസ്സർ ബിൻ താനി അൽ ഹംലിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. റമദാനിൽ സർക്കാർ, പൊതു മേഖലാ സ്ഥാപനങ്ങളിലെ പ്രവർത്തന സമയം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെയാക്കി ക്രമീകരിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്‌സസ് നേരത്തെ അറിയിച്ചിരുന്നു.