റമദാൻ 2023: സ്വകാര്യ മേഖലയിലെ പ്രവർത്തി സമയം സംബന്ധിച്ച് യു എ ഇ അധികൃതർ അറിയിപ്പ് നൽകി

featured GCC News

റമദാനിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ജോലി സമയം ദിവസേന രണ്ട് മണിക്കൂർ വീതം കുറയ്ക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ അറിയിച്ചു. 2023 മാർച്ച് 13-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

തൊഴിൽ ബന്ധങ്ങൾ നിയന്ത്രിക്കുന്നത് സംബന്ധിച്ച് 2021-ലെ ഫെഡറൽ ഡിക്രി-നിയമം നമ്പർ 33 നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ സ്വകാര്യമേഖലാ സ്ഥാപനങ്ങളും പാലിക്കേണ്ടതുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ഇത് നടപ്പിലാക്കുന്നതിനായി, തൊഴിൽ മേഖലയിലെ സാഹചര്യങ്ങൾ അനുസരിച്ച്, ജോലി സമയം കുറയ്ക്കുകയോ, റിമോട്ട് വർക്കിങ്ങ് അനുവദിക്കുകയോ ചെയ്യാവുന്നതാണെന്ന് മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.

2023-ലെ റമദാൻ മാസത്തിലെ സർക്കാർ ഓഫീസുകളുടെയും, മന്ത്രാലയങ്ങളുടെയും ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് യു എ ഇ സർക്കാർ 2023 മാർച്ച് 10-ന് അറിയിപ്പ് നൽകിയിരുന്നു.

Cover Image: Pixabay.