യു എ ഇ: അസ്ഥിര കാലാവസ്ഥ; സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ സ്വകാര്യ മേഖലയിലെ സ്ഥപനങ്ങൾക്ക് MoHRE നിർദ്ദേശം നൽകി

GCC News

രാജ്യത്തെ നിലവിലെ അസ്ഥിരമായ കാലാവസ്ഥ കണക്കിലെടുത്ത്, ജീവനക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി, ആരോഗ്യ, സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി നടപ്പിലാക്കാൻ സ്വകാര്യ മേഖലയിലെ സ്ഥപനങ്ങൾക്ക് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) നിർദ്ദേശം നൽകി. 2023 ജനുവരി 26-നാണ് MoHRE ഇക്കാര്യം അറിയിച്ചത്.

അപകടങ്ങൾ തടയുന്നതും, തൊഴിൽപരമായ രോഗങ്ങൾ, പരിക്കുകൾ എന്നിവ ഒഴിവാക്കുന്നതും ലക്ഷ്യമിട്ടുള്ള പ്രതിരോധ നടപടികൾ കൈക്കൊള്ളാൻ മന്ത്രാലയം കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാർക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം നൽകേണ്ടതിന്റെ ആവശ്യകതയും, ഇത്തരം അടിയന്തര കാലാവസ്ഥാ സാഹചര്യങ്ങളിൽ സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് അവർക്കിടയിൽ അവബോധം വളർത്തേണ്ടതും അത്യാവശ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Cover Image: WAM.