യു എ ഇ സുസ്ഥിരതയുടെ വർഷമായി ആചരിക്കുന്ന 2023-ൽ പൊതുജനങ്ങൾക്കിടയിൽ ആവസവസ്ഥകളുടെയും, പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നത് ലക്ഷ്യമിട്ട് കൊണ്ടുള്ള സസ്‌റ്റൈനബിലിറ്റി ഗൈഡിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ആവസവസ്ഥകളുടെയും, പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണത്തിൽ ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾക്കുള്ള പ്രാധാന്യം എടുത്ത് കാട്ടുന്നതാണ് ഈ ഗൈഡ്. https://uaeyearof.ae/application/files/5716/9038/2283/YOS_SustainableConservation_2ndEditionGuide_ENG.pdf എന്ന വിലാസത്തിൽ നിന്ന് ഈ ഗൈഡിന്റെ ഇംഗ്ലീഷ് പതിപ്പ് പി ഡി എഫ് രൂപത്തിൽ ലഭ്യമാണ്.
ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കുക, കൃത്യമായ മാലിന്യ നിർമ്മാർജ്ജന മാർഗ്ഗങ്ങൾ ഉറപ്പ് വരുത്തുക, സുസ്ഥിരതയിലൂന്നിയുള്ള ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുക, പ്രകൃതിയോടു ഇണങ്ങിയ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനുള്ള വിഷയങ്ങളിൽ വിദഗ്‌ദ്ധ ഉപദേശങ്ങളും, പ്രായോഗികമായ നിർദ്ദേശങ്ങളും ഉൾക്കൊള്ളിച്ചാണ് ഈ ഗൈഡ് തയ്യാറാക്കിയിരിക്കുന്നത്.
Cover Image: Pixabay.