ദുബായ്: ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് ഇന്ത്യൻ കോൺസുലേറ്റിലെ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്‌തു

featured GCC News

ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധി പ്രതിമ യു എ ഇ സഹിഷ്ണത കാര്യ മന്ത്രി H.H. ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ അനാച്ഛാദനം ചെയ്‌തു.

2023 ജനുവരി 31-ന് ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ഈ പ്രതിമ അനാച്ഛാദനം ചെയ്‌തത്.

Source: WAM.

യു എ ഇയിലെ ഇന്ത്യൻ അംബാസഡർ H.E. ശ്രീ. സഞ്ജയ് സുധീർ, യു എ ഇയിലെ ഇന്ത്യൻ കോൺസുൽ ജനറൽ H.E. ഡോ. അമൻ പുരി തുടങ്ങിയവർ ഈ ചടങ്ങിൽ പങ്കെടുത്തു.

മഹാത്മാഗാന്ധി മുന്നോട്ട് വെച്ച സമാധാനത്തിന്റെയും, മര്യാദയുടെയും, അക്രമരാഹിത്യത്തിന്റെയും സന്ദേശങ്ങൾ H.H. ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് ഈ ചടങ്ങിൽ ചൂണ്ടിക്കാട്ടി.

Source: @cgidubai.

തുടർന്ന് മഹാത്മാഗാന്ധിയ്ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്ന ‘വൈഷ്ണവ ജന തൊ’, ‘രഘുപതി രാഘവ’ മുതലായ ഭജനഗീതങ്ങൾ ശ്രീമതി. സോമദത്ത ബസു വേദിയിൽ ആലപിച്ചു.

Source: @cgidubai.

നയതന്ത്ര ഉദ്യോഗസ്ഥർ, യു എ ഇ സർക്കാർ ഉദ്യോഗസ്ഥർ, ‘പ്രവാസി ഭാരതീയ സമ്മാൻ’ പുരസ്‌കാര ജേതാക്കൾ, യു എ ഇയിലെ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾ തുടങ്ങി നിരവധി പേർ ഈ ചടങ്ങിൽ പങ്കെടുത്തു.

Source: @cgidubai.

ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് സമർപ്പിച്ചിട്ടുള്ള 42 ഇഞ്ച് വലിപ്പമുള്ള ഈ അർദ്ധകായ പ്രതിമയുടെ ശില്പി ശ്രീ. നരേഷ് കുമാവത്താണ്.

With inputs from WAM. Cover Image: WAM.