യു എ ഇ: ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

featured GCC News

രാജ്യത്ത് 2024 ഒക്ടോബർ 9, ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ഒക്ടോബർ 5-നാണ് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം 2024 ഒക്ടോബർ 6 മുതൽ ഒക്ടോബർ 9 വരെ യു എ ഇയിൽ ഒരു ന്യൂനമർദ്ദത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നതിന് ഇടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

ഇതിന്റെ ഭാഗമായി ഈ കാലയളവിൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഏതാനം ഇടങ്ങളിൽ ഇടിയോട് കൂടിയ മഴ, കാറ്റ് എന്നിവ അനുഭവപ്പെടുന്നതിനും സാധ്യതയുണ്ട്. ഇത് അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിന് ഇടയാക്കാവുന്നതാണ്.