കുവൈറ്റ്: ഗാർഹിക വിസകളിൽ നിന്ന് സ്വകാര്യ മേഖല വിസകളിലേക്ക് മാറുന്നത് അനുവദിക്കുന്നതിനുള്ള പദ്ധതി അവസാനിച്ചു

featured GCC News

ഗാർഹിക വിസകളിൽ നിന്ന് സ്വകാര്യ മേഖല വിസകളിലേക്ക് മാറുന്നതിനായി കുവൈറ്റ് അധികൃതർ അനുവാദം നൽകിയിരുന്ന പ്രത്യേക പദ്ധതിയുടെ കാലാവധി അവസാനിച്ചു. കുവൈറ്റ് മാൻപവർ അതോറിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇതുമായി ബന്ധപ്പെട്ട് കുവൈറ്റിൽ പ്രാബല്യത്തിൽ വന്നിരുന്നതായ ഔദ്യോഗിക വിജ്ഞാപനത്തിന്റെ കാലാവധി അവസാനിച്ചതായി കുവൈറ്റ് മാൻപവർ അതോറിറ്റി വ്യക്തമാക്കി.

ഗാർഹിക വിസകളിൽ നിന്ന് സ്വകാര്യ മേഖല വിസകളിലേക്ക് മാറുന്നതിനായി ഏതാണ്ട് അമ്പതിനായിരത്തിലധികം അപേക്ഷകളാണ് ഈ പദ്ധതിയുടെ കാലയളവിൽ ലഭിച്ചത്.

2024 ജൂലൈ 14 മുതൽ സെപ്റ്റംബർ 12 വരെയുള്ള കാലയളവിലാണ് ഇത്തരം വിസകൾ മാറുന്നതിന് അനുമതി നൽകിയിരുന്നത്.