ദുബായ്: ഏതാനം വിഭാഗം ഇന്ത്യക്കാർക്ക് ‘പ്രീ അപ്രൂവ്ഡ്’ ഓൺ അറൈവൽ വിസയുമായി എമിറേറ്റ്‌സ്

featured UAE

എമിറേറ്റ്സ് എയർലൈൻസിൽ ദുബായിലേക്ക് യാത്ര ചെയ്യുന്ന ഏതാനം വിഭാഗം ഇന്ത്യക്കാർക്ക് ഇപ്പോൾ ‘പ്രീ അപ്രൂവ്ഡ്’ ഓൺ അറൈവൽ വിസ സേവനം ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. 2024 ഫെബ്രുവരി 1-നാണ് എമിറേറ്റ്‌സ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ സേവനത്തിന് അർഹതയുള്ള, ഇന്ത്യൻ പാസ്സ്‌പോർട്ട് ഉള്ളവരായ യാത്രികർക്ക് ദുബായിലെത്തിയ ശേഷമുള്ള എമിഗ്രേഷൻ നടപടിക്രമങ്ങൾക്ക് വരുന്ന കാലതാമസം തീർത്തും ഒഴിവാകുമെന്നും അധികൃതർ അറിയിച്ചു.

ഈ വിസ സേവനത്തിന് അർഹതയുള്ള ഇന്ത്യക്കാർക്ക് 14 ദിവസത്തെ ഓൺ അറൈവൽ വിസയാണ് നൽകുന്നത്. എമിറേറ്റ്സ് വിമാനടിക്കറ്റുമായി യാത്ര ചെയ്യുന്നവർക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.

ഈ സേവനത്തിന്റെ ആനുകൂല്യം താഴെ പറയുന്ന വിഭാഗത്തിൽപ്പെടുന്ന ഇന്ത്യക്കാർക്കാണ് ലഭിക്കുന്നത്:

  • ആറ് മാസത്തെ സാധുതയുള്ള യു എസ്‌ വിസയുള്ള ഇന്ത്യക്കാർ.
  • ആറ് മാസത്തെ സാധുതയുള്ള യു എസ്‌ ഗ്രീൻ കാർഡുള്ള ഇന്ത്യക്കാർ.
  • ആറ് മാസത്തെ സാധുതയുള്ള യു കെ റെസിഡൻസ് കാർഡുള്ള ഇന്ത്യക്കാർ.
  • ആറ് മാസത്തെ സാധുതയുള്ള യൂറോപ്യൻ യൂണിയൻ (ഓസ്ട്രിയ, ബെൽജിയം, ബൾഗേറിയ, ക്രോയെഷ്യ, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്‌, എസ്റ്റോണിയ, ഫിൻലൻഡ്‌, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഹംഗറി, അയർലണ്ട്, ഇറ്റലി, ലാത്വിയ, ലിത്വാനിയ, ലക്സ്എംബോർഗ്, മാൾട്ട, നെതർലൻഡ്‌സ്‌, പോളണ്ട്, പോർട്ടുഗൽ എന്നീ രാജ്യങ്ങൾക്ക് മാത്രം ബാധകം) റെസിഡൻസ് കാർഡുള്ള ഇന്ത്യക്കാർ.

ഇതിനായി ഇവർക്ക് ആറ് മാസത്തെയെങ്കിലും സാധുത ബാക്കിയുള്ള ഇന്ത്യൻ പാസ്സ്‌പോർട്ട് ഉണ്ടായിരിക്കണം. ഈ സേവനത്തിനായി 231.40 (63 ഡോളർ) ദിർഹമാണ് ഈടാക്കുന്നത്.

ഇവർക്ക് എമിറേറ്സിൽ നിന്നുള്ള വിമാനടിക്കറ്റ് വെബ്സൈറ്റിലൂടെയോ, ട്രാവൽ ഏജന്റ്റ് വഴിയോ എടുക്കാവുന്നതാണ്. ഇതിന്റെ ഭാഗമായി ലഭിക്കുന്ന PNR നമ്പർ ഉപയോഗിച്ച് കൊണ്ട് താഴെ പറയുന്ന രീതിയിൽ ഇത്തരം ‘പ്രീ അപ്രൂവ്ഡ്’ ഓൺ അറൈവൽ വിസയ്ക്കായി അപേക്ഷിക്കാവുന്നതാണ്.

  • https://www.emirates.com/in/english/ സന്ദർശിക്കുക.
  • ‘Manage’ മെനുവിൽ നിന്ന് ‘Retrieve your booking’ ക്ലിക്ക് ചെയ്യുക.
  • ഈ പേജിൽ നിങ്ങളുടെ ലാസ്റ്റ് നെയിം, പിണർ എന്നിവ നൽകുക.
  • ‘Retrieve Booking’ ക്ലിക്ക് ചെയ്യുക.
  • അഡിഷണൽ സർവീസസിൽ നിന്ന് ‘Apply for a UAE’ ക്ലിക്ക് ചെയ്യുക.
  • ‘Continue to visa application’ ബട്ടൺ ക്ലിക്ക് ചെയ്യുക.
  • ഇതോടെ ‘Dubai Visa Processing Centre’ വെബ്സൈറ്റ് ഓപ്പൺ ആകുന്നതാണ്.
  • ഇവിടെ ആവശ്യമായ വിവരങ്ങൾ നൽകികൊണ്ട് വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്.