ഫിഫ വേൾഡ് കപ്പ് 2022 ഔദ്യോഗിക സ്‌മരണികകൾ ഖത്തർ പോസ്റ്റ് ഇ-സ്റ്റോറിൽ ലഭ്യമാണ്

Qatar

ഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് ഫിഫ ഔദ്യോഗിക ലൈസൻസോടെ പുറത്തിറക്കിയിട്ടുള്ള സ്‌മരണികകൾ തങ്ങളുടെ ഇ-സ്റ്റോറിൽ നിന്ന് ലഭ്യമാണെന്ന് ഖത്തർ പോസ്റ്റ് അറിയിച്ചു. ഫുട്ബാൾ ആരാധകർക്ക് ഇത്തരം ഉത്പന്നങ്ങൾ ഖത്തർ പോസ്റ്റിന്റെ ഇ-സ്റ്റോറിൽ നിന്ന് ഓർഡർ ചെയ്യാവുന്നതാണ്.

വാട്ടർ ബോട്ടിൽ, നോട്ടുബുക്ക്, ട്രോഫി കാർഡ് ഹോൾഡർ, പ്ലേയിങ് കാർഡുകൾ, പേന ഹോൾഡറുകൾ, മഗ്, സ്റ്റിക്കറുകൾ, ട്രോഫി മാഗ്നെറ്റുകൾ, കീചെയിൻ, ട്രോഫിയുടെ മാതൃക, സ്നോ ഗ്ലോബ് മുതലായ വിവിധ വേൾഡ് കപ്പ് 2022 സ്‌മരണികകൾ ഖത്തർ പോസ്റ്റ് ഓൺലൈൻ സ്റ്റോറിൽ ലഭ്യമാണ്.

Official Licensed Snow Globe, FIFA World Cup 2022. Source: Qatar Post.

https://store.qatarpost.qa/webstore/default.aspx എന്ന വിലാസത്തിലൂടെ ഖത്തർ പോസ്റ്റ് ഇ-സ്റ്റോർ സന്ദർശിക്കാവുന്നതാണ്.

Cover Image: Qatar Post.