അബുദാബി: ഹോട്ടലുകളിലും കഫെകളിലും ശീഷാ നിരോധിച്ചു

GCC News

Covid-19 പ്രതിരോധനടപടികളുടെ ഭാഗമായി അബുദാബിയിലെ ഹോട്ടലുകളിലും, കഫെകളിലും, വിനോദസഞ്ചാരമേഖലയിലെ മറ്റു ഇടങ്ങളിലും ഹുക്കാ, ശീഷാ മുതലായവയുടെ ഉപയോഗം താത്കാലികമായി നിരോധിച്ചുകൊണ്ട് ഡിപ്പാർട്ടമെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) ഉത്തരവിറക്കി.

ബുധനാഴ്ച്ച നിലവിൽ വന്ന ഉത്തരവ് പ്രകാരം ഈ നിരോധനം ഉത്തരവ് ഇറങ്ങിയ സമയം മുതൽ പ്രാബല്യത്തിൽ വന്നതായും അടിയന്തിരമായ സ്വഭാവമുള്ളതാണെന്നും DCT അറിയിച്ചു. ഉത്തരവ് നടപ്പിലാക്കാൻ DCT-യുടെ ഭാഗത്ത് നിന്ന് കർശനമായ നടപടികൾ ഉണ്ടാകുമെന്നും, ഇതിന്റെ ഭാഗമായി ഇത്തരം സ്ഥാപനങ്ങളിൽ പരിശോധനകളുണ്ടാകും. ഈ നിർദ്ദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികളെടുക്കുമെന്നും DCT അറിയിച്ചു.

Update:

അബുദാബിയിൽ ഹോട്ടലുകളിലും, കഫെകളിലും മറ്റും ഹുക്കാ, ശീഷാ മുതലായവ നിരോധിച്ചതിനു പിന്നാലെ ദുബായിലും സമാനമായ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. എല്ലാ ശീഷാ കഫെകളിലും കോഫി ഷോപ്പുകളിലും ഹുക്കാ, ശീഷാ മുതലായവ നൽകുന്നത് 2 ആഴ്ച്ചത്തേക്ക് നിരോധിച്ചതായി ദുബായ് മുൻസിപ്പാലിറ്റി അറിയിച്ചു.